ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് ലൂ​യി ഇ​നാ​സി​യോ ലു​ലാ ഡ ​സി​ൽ​വ​യെ അ​ഭി​ന​ന്ദി​ക്കു​ന്ന മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി

ബ്ര​സീ​ൽ പ്ര​സി​ഡ​ന്റി​ന്റെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ൽ ഖ​ത്ത​ർ ​​പ്ര​തി​നി​ധി​യും

ദോ​ഹ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് ലൂ​യി ഇ​നാ​സി​യോ ലു​ലാ ഡ ​സി​ൽ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ൽ ഖ​ത്ത​ർ ​​പ്ര​തി​നി​ധി​യും സ​ന്നി​ഹി​ത​നാ​യി. മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി​യാ​ണ് പ​​ങ്കെ​ടു​ത്ത​ത്. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ആ​ശം​സ​ക​ൾ ശൈ​ഖ് ഫ​ഹ​ദ് ബ്ര​സീ​ൽ പ്ര​സി​ഡ​ന്റി​നെ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്റ് ലു​ലാ​ക്ക് എ​ല്ലാ​വി​ധ വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്ന​തി​നൊ​പ്പം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​യി തു​ട​രു​മെ​ന്ന പ്ര​ത്യാ​ശ​യും പ്ര​ക​ടി​പ്പി​ച്ചു.

ഖ​ത്ത​ർ അ​മീ​റി​ന് ത​ന്റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ച ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് അ​ദ്ദേ​ഹ​ത്തി​ന് ആ​യു​രാ​രോ​ഗ്യ സൗ​ഖ്യം നേ​ർ​ന്നു. ഒ​പ്പം ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​മ​വും ഐ​ശ്വ​ര്യ​വും ആ​​ശം​സി​ച്ചു. ഫി​ഫ ലോ​ക​ക​പ്പി​ന്റെ സം​ഘാ​ട​ന​ത്തി​ൽ അ​തി​ഗം​ഭീ​ര വി​ജ​യം കൈ​വ​രി​ച്ച ഖ​ത്ത​റി​നെ ലു​ലാ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Qatar's representative at the inauguration ceremony of the President of Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.