പി.ജി മെഡിക്കൽ; പ്രൊഫൈൽ പരിശോധിക്കാനും അപാകത പരിഹരിക്കാനും അവസരം

തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡം പുതുക്കിയത് പ്രകാരം പി.ജി മെഡിക്കൽ കോഴ്സിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിന് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.karala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

PG Medical 2021 Candidate portal എന്ന ലിങ്കിൽ അപേക്ഷാ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനുശേഷം 'Memo Details' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അപേക്ഷയിലെ ന്യൂനതകളുണ്ടെങ്കിൽ കാണാം. അപേക്ഷയിൽ ന്യൂനതകളുള്ള പക്ഷം ഹോം പേജിലെ 'Memo Details' ലിങ്കിലൂടെ ആവശ്യമായ രേഖകൾ സർട്ടിഫിക്കറ്റുകൾ എന്നിവ 23ന് ഉച്ചക്ക് രണ്ടുവരെ അപ്ലോഡ് ചെയ്യാം.

ന്യൂനത പരിഹരിക്കുന്നതിന് മറ്റൊരവസരമുണ്ടായിരിക്കില്ല. കേരളീയനാണെന്ന് (നേറ്റിവിറ്റി) തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളിലെ ന്യൂനതകൾ പരിഹരിക്കാത്ത വിദ്യാർഥികൾക്ക് ഒരുവിധ സംവരണത്തിനും അർഹതയുണ്ടായിരിക്കില്ല.  

Tags:    
News Summary - PG Medical Opportunity to check profile and clear mistakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT