Posted On
date_range Updated On
date_range കാർലോസ് ഡെൽഗാഡോ ഒഡിഷ എഫ്.സിയിൽ
ഭുവനേശ്വർ: സ്പാനിഷ് സെന്റർ ബാക്ക് കാർലോസ് ഡെൽഗാഡോ ഐ.എസ്.എല്ലിൽ ഒഡിഷ എഫ്.സിക്ക് കളിക്കും. ഒഡിഷ എഫ്.സിയെന്ന് പേരുമാറ്റുന്നതിനു മുമ്പ് ഡൽഹി ഡൈനാമോസിനായി 2019-20 സീസണിൽ 16 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട് കാർലോസ്. സ്പെയിനിലെ മലാഗ എഫ്.സിയുടെ ഉൽപന്നമാണ് താരം. റയൽ വയ്യഡോളിഡ്, യു.ഡി അൽമെയ്റ തുടങ്ങിയവയുടെ റിസർവ് ടീമുകളിലുണ്ടായിരുന്നു 32കാരൻ. ഡച്ച് ക്ലബായ സ്പാർട്ട റോട്ടർഡാമിലെത്തി. പിന്നീട് വലൻസിയയിലൂടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ കളിക്കാനും അവസരം കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.