കേരള ബ്ലാസ്റ്റേഴ്സ് (ഫയൽ)

ഹൈദരാബാദിനോട് മുംബൈ തോറ്റു; ബ്ലാസ്റ്റേഴ്സ് സെമിയിൽ

ബാംബോലിം: അഞ്ചു സീസണിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ സെമിഫൈനലിൽ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി ഹൈദരാബാദ് എഫ്.സിയോട് തോറ്റതോടെയാണ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് ഗോവയെ നേരിടുന്നതിന് മുമ്പുതന്നെ ബ്ലാസ്റ്റേഴ്സ് സെമിയുറപ്പിച്ചത്.

20 മത്സരങ്ങളും പൂർത്തിയാക്കിയ മുംബൈ 31 പോയന്റോടെ അഞ്ചാമതാണ്. ജാംഷഡ്പൂർ (40),ഹൈദരാബാദ് (38), എ.ടി.കെ മോഹൻ ബഗാൻ (37) എന്നിവക്കുപിറകെയാണ് 33 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അവസാന നാലിലേക്ക് മുന്നേറിയത്. ഇന്ന് ഗോവയെ തോൽപിച്ചാൽ ബ്ലാസ്റ്റേഴ്സിന് പോയന്റ് നേട്ടം 36 ആക്കി ഉയർത്താം.

മുംബൈയെ 2-1നാണ് ഹൈദരാബാദ് തോൽപിച്ചത്. രോഹിത് ദാനുവും ജോയൽ ചീയാനിസുമാണ് ഹൈദരാബാദിെൻറ ഗോളുകൾ നേടിയത്. മുംബൈയുടെ ആശ്വാസ ഗോൾ മുർതദ ഫാളിന്റെ വകയായിരുന്നു.

Tags:    
News Summary - Mumbai FC lose to Hyderabad; Kerala Blasters in to ISL semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT