ബൈച്ചൂങ് ബൂട്ടിയ, ചാപ്മാൻ, വിജയൻ
Posted On
date_range Updated On
date_range നഷ്ടമായത് സഹോദരനെ -ഐ.എം. വിജയൻ
'ചാപ്മാൻ എനിക്കൊരു സഹകളിക്കാരൻ മാത്രമായിരുന്നില്ല. ഇളയ സഹോദരനും കുടുംബാംഗവുമായിരുന്നു. നികത്താനാവാത്ത നഷ്ടമാണ് ഇൗ വേർപാട്. കളത്തിലും പുറത്തും മാന്യനായ മനുഷ്യൻ. കളിയുടെ സ്പിരിറ്റിൽ താരങ്ങൾ ചൂടാവുന്നതും മറ്റും സ്വാഭാവികമാണ്.
പക്ഷേ, ഒരിക്കൽ പോലും ചാപ്മാൻ കളിക്കിടയിൽ പോലും ക്ഷോഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇന്ത്യൻ ടീമിലും ജെ.സി.ടി, എഫ്.സി കൊച്ചിൻ ക്ലബുകളിലും ഒന്നിച്ച് ഒരുപാടുകാലം കളിച്ചുനടന്നതാണ്.
പരിശീലനവും താമസവുമെല്ലാം ഒന്നിച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും കുടുംബവും നല്ല അടുപ്പത്തിലായിരുന്നു. സൗഹൃദത്തിന് ഒരുപാട് ഒാർമകളുണ്ട്. വ്യക്തിപരമായി വലിെയാരു നഷ്ടമാണിത്'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.