മെസ്സി - റൊണാൾഡോ മുഖാമുഖം; ചാമ്പ്യൻസ്​ ലീഗിൽ ഇത്തവണ ആവേശം കൂടും

സൂറിക്​: ചാമ്പ്യൻസ്​ ലീഗ്​ ​​ഗ്രൂപ്​ പോരാട്ടങ്ങൾക്ക്​ ടീമുകളായി. വ്യാഴാഴ്​ച രാത്രി നടന്ന നറുക്കെടുപ്പിൽ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ മരണ ഗ്രൂപ്പിലാണ്​. കഴിഞ്ഞ സീസൺ ഫൈനലിസ്​റ്റുകളായ പി.എസ്​.ജി, സെമി ഫൈനലിസ്​റ്റുകളായ ലീപ്​സിഷ്​ എന്നിവയും ഒരേ​ ഗ്രൂപിൽ. ഗ്രൂപ്​ ജിയിൽ ക്രിസ്​റ്റ്യാനോയുടെ യുവൻറസിന്​ എതിരാളികളായി ലയണൽ മെസ്സിയുടെ ബാഴ്​സലോണയുണ്ട്​. ഗ്രൂപ്​ എയിൽ ബയേൺ മ്യൂണിക്കിന്​ അത്​ലറ്റികോ മഡ്രിഡ്​, ഇൻറർ മിലാൻ എതിരാളികളാണ്​.

ഗ്രൂപ്​ എ: ബയേൺ മ്യൂണിക്​, അത്​ലറ്റികോ മഡ്രിഡ്​, സാൽസ്​ബർഗ്​, ​ലോകോമോട്ടീവ്​ മോസ്​കോ

ഗ്രൂപ്​ ബി: റയൽ മഡ്രിഡ്​, ഷാക്​തർ, ഇൻറർ മിലാൻ, ബൊറൂസിയ മൊൻഷെൻഗ്ലാഡ്​ബാഹ്​

​​ഗ്രൂപ്​ സി: പോ​ർ​ട്ടോ, മാഞ്ചസ്​റ്റർ സിറ്റി, ഒളിമ്പ്യാക്കോസ്​, മാഴ്​സെ.

ഗ്രൂപ്​ ഡി: ലിവർപൂൾ, അയാക്​സ്​, അറ്റ്​ലാൻറ, മിഡ്​റ്റിലാൻഡ്​.

ഗ്രൂപ്​ ഇ: സെവിയ്യ, ചെൽസി, എഫ്​.കെ ക്രാസ്​നോഡർ, റെനെ

ഗ്രൂപ്​ എഫ്​: സെനിത്​ സെൻറ്​ പീറ്റേഴ്​സ്​ബർഗ്​, ബൊറൂസിയ ഡോർട്​മുണ്ട്​, ലാസിയോ, ബ്രൂഗെ

ഗ്രൂപ്​ ജി: യുവൻറസ്​, ബാഴ്​സലോണ, ഡൈനാമോ കിയവ്​, ഫെറെൻഷാരോസ്​

ഗ്രൂപ്​ എച്ച്​: പി.എസ്​.ജി, മാഞ്ചസ്​റ്റർ യുനൈറ്റഡ്​, ആർ.ബി ലീപ്​സിഷ്​, ഇസ്​തംബൂൾ ബസാക്​സെഹിർ.

Tags:    
News Summary - Messi - Ronaldo face to face; The excitement is high this time around in the Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.