Posted On
date_range Updated On
date_range എംബാപ്പെ, മെസ്സി; വീണ്ടും പി.എസ്.ജി
പാരിസ്: ഫ്രഞ്ച് ലീഗ് 1ൽ അപരാജിതയാത്ര തുടരുന്ന പി.എസ്.ജി ആറാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോണ്ടിനെ തോൽപിച്ചു. ഉജ്ജ്വല ഫോം തുടരുന്ന കിലിയൻ എംബാപ്പെയും ലയണൽ മെസ്സിയുമാണ് വിജയമൊരുക്കിയത്.
മെസ്സിയുടെ അസിസ്റ്റിൽ എംബാപ്പെ (18, 54) രണ്ട് തവണ സ്കോർ ചെയ്തു. 24ാം മിനിറ്റിൽ പി.എസ്.ജി താരം വിടിഞ്ഞയെ മാരകമായി ഫൗൾ ചെയ്തതിന് നോണ്ട് ഡിഫൻഡർ ഫാബിയോക്ക് ചുവപ്പ് കാർഡും കിട്ടി. മുട്ടിന് ഗുരുതര പരിക്കേറ്റ വിടിഞ്ഞയും കളംവിട്ടു. 67ാം മിനിറ്റിൽ നൂണോ മെൻഡസാണ് മൂന്നാം ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.