Posted On
date_range Updated On
date_range ബലാത്സംഗക്കേസ്: നിഷേധിച്ച് എംബാപ്പെ
പാരിസ്: ബലാത്സംഗക്കേസിൽ തനിക്കെതിരെ സ്വീഡനിൽ അന്വേഷണം നടക്കുന്നുവെന്ന വാർത്തകൾ തള്ളി ഫ്രാൻസ്-റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെ. സമൻസോ മറ്റോ ലഭിച്ചിട്ടില്ലെന്നും എന്നാൽ സ്വീഡിഷ് അധികൃതർ വിളിച്ചാൽ അവിടെ ചെല്ലാൻ തയാറാണെന്നും എംബാപ്പെ ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു.
ഒക്ടോബറിൽ സ്റ്റോക്ക്ഹോമിൽ താരം സുഹൃത്തുക്കൾക്കൊപ്പം നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെയാണ് സംഭവം നടന്നതെന്നും ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഇര പരാതി നൽകിയെന്നും സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.