ലീഡ്​സിനെതിരെ ആറാട്ട്​; കൊടുങ്കാറ്റായി ചെങ്കുപ്പായക്കാർ വരുന്നു

ലണ്ടൻ: ലോകത്തെ ഏറ്റവും ആരാധകരും സമ്പത്തുമുള്ള ക്ലബെന്ന ഖ്യാതിയുണ്ടായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്​ കഴിഞ്ഞ ഏതാനും സീസണുകളായി കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല. അലക്​സ്​ ഫെർഗൂസൺ പരിശീലക സ്ഥാനം രാജിവെച്ചതിന്​ ശേഷം ഓൾഡ്​ ട്രാഫോഡിൽ പ്രീമിയർ ലീഗ്​ കിരീടം എത്തിക്കാൻ പോയിട്ട്​ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പോലും പ്രതാപികൾക്കായിരുന്നില്ല. തുടർതോൽവികളുമായി പുതുസീസൺ ആരംഭിച്ചതോടെ ഇക്കുറിയും കാര്യമായ മാറ്റമുണ്ടാകില്ലെന്ന്​ പലതും കരുതി. എന്നാൽ ക്രിസ്​മസിന്​ മുമ്പായി പിരിയു​േമ്പാൾ പ്രീമിയർ ലീഗിൽ 13കളികളിൽനിന്നും 26 പോയന്‍റുമായി യുനൈറ്റഡ്​ മൂന്നാമതാണ്​. ഒരുമത്സരം കൂടുതൽ കളിച്ച ലിവർപൂളിന്​ 31ഉം ലെസ്​റ്റർ സിറ്റിക്ക്  27പോയന്‍റുമാണുള്ളത്​. യുനൈറ്റഡ്​ നിലവിലെ ഫോമിൽ പന്തുതട്ടിയാൽ കിരീടം നിലനിർത്താൻ ഇക്കുറി ലിവർപൂൾ പാടുപെടേണ്ടിവരും.


16 വർഷത്തിനുശേഷം ലീഡ്​സും മാഞ്ചസ്​റ്റർ യുനൈറ്റഡും മുഖാമുഖമെത്തിയ രാത്രി മാഞ്ചസ്റ്റർ ആരാധകർക്ക്​ അവിസ്​മരണീയമായിമാറി. ഇംഗ്ലീഷ്​ ഫുട്​ബാളിലെ ചിരവൈരികളുടെ ഏറ്റുമുട്ടലായ അങ്കത്തിൽ ലീഡ്​സ്​ വലയിൽ ആറു​ ഗോൾ നിക്ഷേപിച്ചാണ്​ (6-2) യുനൈറ്റഡ്​ അർമാദിച്ചത്​. പന്തുരുണ്ട്​ തുടങ്ങി കളിക്കാർ ശ്വാസം വിടുംമു​േമ്പ ലീഡ്​സിന്‍റെ വലകുലുങ്ങിയിരുന്നു. മൂന്നു മിനിറ്റിനകം യുനൈറ്റഡിനായി രണ്ടു​ ഗോളും പിറന്നത്​ സ്​കോട്ട്​​ലൻഡ്​ താരം സ്​കോട്ട്​ മക്​ടൊമിനയിലൂടെയായിരുന്നു. .

കിക്കോഫ്​ വിസിലിനു പിന്നാലെ 67ാം സെക്കൻഡിൽ ബ്രൂണോ ഫെർണാണ്ടസ്​ നൽകിയ പന്ത്​ വലയിലെത്തിച്ച്​ ​മക്​ടൊമിനി ആദ്യം വലകുലുക്കി. തുടർന്ന്​ അടുത്ത 60 സെക്കൻഡിനുള്ളിൽ ആൻറണി മാർഷൽ നൽകിയ ക്രോസിലൂടെ രണ്ടാം ഗോളും. കളിക്കളത്തിലെത്തി നടുനിവർത്തും മു​േമ്പ വഴങ്ങിയ ഗോളിൽ ലീഡ്​സ്​ തളർന്നു. പിന്നെ ഗോൾ ആറാട്ടായി. ബ്രൂണോ ഫെർണാണ്ടസ്​ (20, 70), വിക്​ടർ ലെൻഡ്​ലോഫ്​ (37), ഡാനിയേൽ ജെയിംസ്​ (66) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ ലീഡ്​സ്​ തരിപ്പണമായി. ലിയാം കൂപ്പറും, സ്​റ്റുവർട്ട്​ ഡള്ളാസും ആശ്വാസഗോൾ നേടിയെങ്കിലും ലീഡ്​സിന്​ തിരി​കെയെത്താനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.