Posted On
date_range Updated On
date_range മലയാളികൾക്ക് ഓണാശംസ നേർന്ന് മാഞ്ചസ്റ്റർ സിറ്റി; ആഘോഷമാക്കി ആരാധകർ
കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് കേരളത്തിലും ഏറെ ആരാധകരുണ്ട്. മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ആവേശം പകർന്ന് ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ എല്ലാ മലയാളികൾക്കും ഓണാശംസ നേർന്നു.
'കേരളത്തിലെയും ഇന്ത്യയിലെയും ഞങ്ങളുടെ എല്ലാ ആരാധകർക്കും കുടുംബങ്ങൾക്കും സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഓണാശംസകൾ നേരുന്നു' -ഇംഗ്ലീഷിലും മലയാളത്തിലുമായി സിറ്റി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സിറ്റിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ മലയാളികളുടെ കമന്‍റ് പ്രവാഹമാണ്. 19 മണിക്കൂറിനുള്ളിൽ പോസ്റ്റിന് ലക്ഷം ലൈക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.