Posted On
date_range Updated On
date_range മലപ്പുറത്ത് ഫുട്ബോൾ അക്കാദമി; ഐ.എം വിജയൻ ഡയറക്ടർ
തിരുവനന്തപുരം: മലപ്പുറത്ത് കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം എം.എസ്.പി. ആസ്ഥാനം കേന്ദ്രീകരിച്ചാണ് അക്കാദമി നിലവിൽ വരിക. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രൂപത്കരിച്ചതിന്‍റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സംരംഭം.
പ്രശസ്ത ഫുട്‌ബോള്‍ താരവും പോലീസ് സേനയുടെ ഭാഗവുമായ ഐ.എം. വിജയനെ ഫുട്‌ബോള്‍ അക്കാദമി ഡയറക്ടറായി നിയമിക്കും. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.