അടുത്ത ഗൾഫ് കപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കും

കുവൈത്ത്​ സിറ്റി: അടുത്ത വർഷം നടക്കുന്ന ഗൾഫ് കപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. 2024 ഡിസംബറിലാകും ചാംമ്പ്യൻഷിപ്പ്. കഴിഞ്ഞ ദിവസം ചേർന്ന അറബ് ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ (എ.ജി.സി.എഫ്.എഫ്) യോഗത്തിലാണ് കുവൈത്തിന് ആതിഥേയത്വം നൽകാൻ തീരുമാനം ഉണ്ടായത്. ഇതോടെ അഞ്ചാം തവണയാണ് കുവൈത്തിന്റെ ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

നേരത്തെ 1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്ത് ഗൾഫ് കപ്പിന് വിജയകരമായ ആതിഥേയത്വം വഹിച്ചിരുന്നു. എട്ടംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷന് കീഴിൽ 1970ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. 2023 ൽ നടന്ന 25ാം പതിപ്പിൽ നാലാം കിരീടം നേടിയ ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്.

Tags:    
News Summary - Kuwait will host the next Gulf Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.