ഇതു പുത്തൻ ബ്ലാസ്​റ്റേഴ്​സ്​; ഡ്യൂറന്‍റ്​ കപ്പിൽ ബ്ലാസ്​റ്റേഴ്​സിന്​ വിജയത്തുടക്കം

കൊൽക്കത്ത: കെട്ടിലും മട്ടിലും മാറി ഐ.എസ്​.എൽ പുതിയ സീസണിന്​ ഒരുങ്ങുന്ന കേരള ബ്ലാസ്​റ്റേഴ്​സിന്​ ഡ്യൂറന്‍റ്​ കപ്പിൽ വിജയത്തുടക്കം. ആവേശകരമായ മത്സരത്തിൽ ഗ്രൂപ്​ സിയിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിന്​ തോൽപിച്ചാണ്​ ബ്ലാസ്​റ്റേഴ്സ്​​ പുതിയ സീസണിൽ വിജയത്തുടക്കം കുറിച്ചത്​. ഗ്രൂപ്​ 'സി'യിൽ ഇതോടെ ബ്ലാസ്​റ്റേഴസിന്​ മൂന്ന്​ പോയന്‍റായി. ഇതേ ഗ്രൂപിലെ മറ്റൊരു ടീമായ ഡൽഹി എഫ്​.സിയെ ആദ്യ മത്സരത്തിൽ തോൽപിച്ച്​ കേരള ടീമ​ിനെതിരെ പടക്കിറങ്ങിയ നേവിയെ ബ്ലാസ്​റ്റേഴ്​സ്​ പിടിച്ചു കെട്ടുകയായിരുന്നു. ഗോൾ രഹിത ആദ്യ പകുതിക്കു ശേഷം 71ാം മിനിറ്റിൽ വീണു കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ഉറൂഗ്വായ്​ താരം അഡ്രിയാൻ ലൂണയാണ്​ ബ്ലാസ്​റ്റേഴ്​സിന്​ ജയം ഒരുക്കിയത്​. ബംഗളൂരു എഫ്​.സിക്കെതിരെയാണ്​ ബ്ലാസ്​റ്റേഴ്​സിന്‍റെ അടുത്ത മത്സരം. 


ആൽബിനോ ഗോമസ്​ വല കാത്ത ബ്ലാസ്​റ്റേഴ്​സ്​ നിരയിൽ ഇനസ്​ സിപോവിച്​, സന്ദീപ്​ സിങ്​, ഹർമൻജോത്​ കബ്ര, ജെസ്സെൽ കാർ​നീറോ, മലയാളി താരങ്ങളായ രാഹുൽ കെ.പി, കെ പ്രശാന്ത്​, അബ്​ദുൽ ഹക്കു, അഡ്രിയാൻ ലൂണ, സെയ്​ത്യാസെൻ സിങ്​, ജീക്​സൺ സിങ്​ എന്നിവർ ആദ്യ ഇലവനിൽ ബൂട്ടുകെട്ടി. എതിരാളികൾ അവസരം നൽകാതെ അവസാനം വരെ കളിച്ച മഞ്ഞപ്പുലികൾ നേവിയെ വെള്ളം കുടിപ്പിച്ചു.


നാലു ഗ്രൂപുകളിലായാണ്​ ഡ്യൂറന്‍റ്​ കപ്പ്​ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ്​ ഡിയിലാണ്​. ഗ്രൂപിലെ ആദ്യ രണ്ടു സ്​ഥാനക്കാർ നോകൗട്ടിൽ കടക്കും. ഒക്​ടോബർ മൂന്നിനാണ്​ ഫൈനൽ​ പോരാട്ടം. 



Tags:    
News Summary - Kerala Blasters vs Indian Navy Durand Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.