Posted On
date_range Updated On
date_range ജെസിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്
മഞ്ചേരി: സന്തോഷ് ട്രോഫിയിൽ കേരള ടീമിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മുന്നേറ്റതാരം ടി.കെ. ജെസിനെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്‌സ്.
വ്യാഴാഴ്ച പയ്യനാട് ഫുട്‌ബാള്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയിൽ പകരക്കാരനായി വന്ന് അഞ്ചുതവണ കര്‍ണാടകയുടെ വല കുലുക്കിയതോടെയാണ് താരം ശ്രദ്ധ നേടിയത്. ജെസിനെ അടുത്ത വര്‍ഷം സ്വന്തം നിരയിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. ആറ് ഗോളുകളുമായി ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർ കൂടിയാണ് താരം.
ജെസിനെ ടീമിലെത്തിച്ച് മലപ്പുറത്തെ കാണികളെക്കൂടി കൊച്ചിയിലേക്ക് എത്തിക്കാനാകും ടീമിന്‍റെ ശ്രമം. എന്നാല്‍, നിലവില്‍ കേരള യുനൈറ്റഡ് എഫ്.സി താരമായ ജെസിനെ വിട്ടുനല്‍കുന്നതിന് റിലീസ് ക്ലോസ് ആയി 25 ലക്ഷം രൂപ വേണമെന്ന് കേരള യുനൈറ്റഡ് എഫ്.സി ആവശ്യം അറിയിച്ചതോടെ തീരുമാനം അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.