Posted On
date_range Updated On
date_range ബിദ്യാഷാഗർ സിങ് കേരള ബ്ലാസ്റ്റേഴ്‌സിൽ
കൊച്ചി: ബംഗളൂരു എഫ്.സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സിൽ. 2023വരെ ബംഗളൂരു എഫ്.സിയിൽനിന്ന് വായ്‌പ അടിസ്ഥാനത്തിലാണ് ഈ യുവ സ്‌ട്രൈക്കർ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ടിഡിം റോഡ് അത്‌ലറ്റിക് യൂനിയൻ എഫ്.സിയിൽ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരൻ 2016ൽ ഈസ്‌റ്റ് ബംഗാൾ എഫ്.സിക്കൊപ്പമാണ് പ്രഫഷനൽ കരിയറിന് തുടക്കംകുറിച്ചത്.
2016-17 അണ്ടർ 18 ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ എത്തിച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്. ടൂർണമെന്റിൽ ആറ് ഗോൾ നേടി. 2018ൽ സീനിയർ ടീമിനായും അരേങ്ങേറി. 2020ൽ ഐ ലീഗ് ക്ലബ് ട്രാവുവുമായി ബിദ്യാഷാഗർ കരാർ ഒപ്പിട്ടു. ഐ ലീഗിലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് അദ്ദേഹം ബംഗളൂരു എഫ്‌സിയുമായി കരാർ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.