ക്രിസ്റ്റ്യാനോ സീരി ‘എ’ കിരീടവുമായി
Posted On
date_range Updated On
date_range ഇറ്റലിയിൽ ഫുട്ബാൾ സീസണിന് കൊടിയിറങ്ങി
റോം: ഇറ്റാലിയൻ സീരി 'എ'യും സമാപിച്ചതോടെ ഇൗ സീസണിലെ യൂറോപ്യൻ ലീഗ് ഫുട്ബാൾ മാമാങ്കത്തിന് കൊടിയിറക്കം.
രണ്ടാം സ്ഥാനക്കാരെ നിർണയിക്കുന്ന മത്സരമായി മാറിയ ഇൻറർ മിലാൻ - അറ്റ്ലാൻറ പോരാട്ട ഫലത്തോടെ ചിത്രം വ്യക്തമായി.
ആദ്യ 20 മിനിറ്റിനുള്ളിൽ രണ്ട് ഗോൾ നേടിയ ഇൻറർ 2-0ത്തിന് കളി ജയിച്ച് രണ്ടാം സ്ഥാനത്തെത്തി. അതേസമയം, ചാമ്പ്യന്മാരായ യുവൻറസ് തുടർച്ചയായ രണ്ടാം കളിയിലും തോറ്റു.
എ.എസ് റോമയാണ് 3-1ന് കീഴടക്കിയത്. യുവൻറസ് (83), ഇൻറർ മിലാൻ (82), അറ്റ്ലാൻറ (78), ലാസിയോ (78) എന്നിവരാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.