Posted On
date_range Updated On
date_range ഐ.എസ്.എൽ: ഹൈദരാബാദ് എഫ്.സിക്കെതിരെ ഒഡിഷക്ക് ജയം
ഭുവനേശ്വർ: ഹൈദരാബാദ് എഫ്.സിയെ 3-1ന് കീഴടക്കിയ ഒഡിഷ എഫ്.സി ഐ.എസ്.എല്ലിൽ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ഇസാക് (33), ഡീഗോ മൗറീഷ്യോ (90+4) എന്നിവർ ഒഡീഷക്കായി വലകുലുക്കി. 72ാം മിനിറ്റിൽ ഹൈദരാബാദിന്റെ നിം ദോർജി തമാങ് ഒരു ഗോൾ ദാനം നൽകി.
ദോർജി തന്നെയാണ് 45ാം മിനിറ്റിൽ ഹൈദരാബാദിന്റെ ഏകഗോൾ നേടിയത്. 17 കളികളിൽ 36 പോയന്റുമായി പ്ലേഓഫ് ഉറപ്പിച്ചതാണ്. 18 കളികളിൽ 27 പോയന്റുള്ള ഒഡിഷക്ക് പ്ലേഓഫ് ഉറപ്പിക്കാൻ ഇനിയും വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.