Posted On
date_range Updated On
date_range ഐ.എസ്.എൽ: ഒഡിഷക്ക് തോൽവി; ആശങ്ക
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷഡ്പുർ എഫ്.സിയോട് 0-2ന് തോറ്റ ഒഡിഷ എഫ്.സി ആശങ്കയിൽ. 19 കളികളിൽ 30 പോയന്റുമായിനിന്ന ആതിഥേയർക്ക് അവസാന റൗണ്ട് മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ ബുധനാഴ്ചതന്നെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കാമായിരുന്നു.
തോറ്റതോടെ വ്യാഴാഴ്ച നടക്കുന്ന ബംഗളൂരു എഫ്.സി-എഫ്.സി ഗോവ മത്സരത്തിന്റെ ഫലം നിർണായകമായി. 19 കളികളിൽ 27 പോയന്റുള്ള ഗോവയാണ് ഒഡിഷക്ക് പിന്നിൽ ഏഴാമത്. ഇവർ ഇന്ന് ബംഗളൂരുവിനെ പരാജയപ്പെടുത്തിയാൽ 30 പോയന്റുമായി ഗോൾ ശരാശരിയുടെകൂടി ബലത്തിൽ ഒഡിഷയെ പിറകിലാക്കി ആറാം സ്ഥാനത്തേക്കും പ്ലേ ഓഫിലേക്കും കയറും. നേരത്തേ പുറത്തായ ജാംഷഡ്പുർ 20 കളിയിൽ 19 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.