ഗോ​ൾ നേ​ടി​യ ജൊ​നാ​ഥാ​സ്​ ക്രി​സ്​​റ്റ്യ​െൻറ ആ​ഹ്ലാ​ദം

ഒഡിഷക്ക്​ ജയം; ഒ​ഡി​ഷ എ​ഫ്.​സി 1 - നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ 0

വാ​സ്​​കോ: ഐ.​എ​സ്.​എ​ല്ലി​ൽ ഒ​ഡി​ഷ എ​ഫ്.​സി വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ റൗ​ണ്ടി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നോ​ട്​ തോ​റ്റ ഒ​ഡി​ഷ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ തോ​ൽ​പി​ച്ചാ​ണ്​ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ജ​യം. 81ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​ൻ ജൊ​നാ​ഥാ​സ്​ ക്രി​സ്​​റ്റ്യ​നാ​ണ്​ നി​ർ​ണാ​യ​ക ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ ഇ​ല​വ​നി​ൽ ഗോ​ൾ​കീ​പ്പ​ർ മി​ർ​ഷാ​ദ്​ മി​ച്ചു, ഡി​ഫ​ൻ​ഡ​ർ മ​ശ്​​ഹൂ​ർ ശ​രീ​ഫ്, സ്​​ട്രൈ​ക്ക​ർ വി.​പി. സു​ഹൈ​ർ എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ൾ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മ​റ്റൊ​രു മ​ല​യാ​ളി താ​രം ഗ​നി അ​ഹ്​​മ​ദ്​ നി​ഗം ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ ആ​ദ്യ​മാ​യി ക​ള​ത്തി​ലെ​ത്തി. 

Tags:    
News Summary - ISL odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.