ഗോൾ നേടിയ ജോർഹെ പെരേര ഡയസിന്റെ ആഹ്ലാദം
Posted On
date_range Updated On
date_range ഐ.എസ്.എൽ: തുടർച്ചയായ മൂന്നാം ജയവുമായി മുംബൈ ഒന്നാമത്
ഗുവാഹതി: തുടർച്ചയായ മൂന്നാം ജയവുമായി മുംബൈ സിറ്റി എഫ്.സി ഐ.എസ്.എൽ പോയന്റ് പട്ടികയിൽ തലപ്പത്തെത്തി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1നാണ് മുംബൈ തോൽപിച്ചത്. നോർത്ത് ഈസ്റ്റിന്റെ തുടർച്ചയായ ഏഴാം തോൽവിയാണിത്. മുംബൈക്കായി അഹ്മദ് ജാഹു (10), ബിപിൻ സിങ് (27), ജോർഹെ പെരേര ഡയസ് (46) എന്നിവരാണ് സ്കോർ ചെയ്തത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ പ്രദീപ് സുന്ദർ ഗോഗോയിയുടെ വകയായിരുന്നു. മുംബൈക്ക് എട്ടു കളികളിൽ 18 പോയന്റായി. ഏഴിൽ ഏഴും തോറ്റ നോർത്ത് ഈസ്റ്റിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.