Posted On
date_range Updated On
date_range ഐ.എസ്.എൽ: ബഗാൻ കടന്ന് ബംഗളൂരു
കൊൽക്കത്ത: എ.ടി.കെ മോഹൻ ബഗാനെ അവരുടെ മണ്ണിൽ തോൽപിച്ച ബംഗളൂരു എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. 78ാം മിനിറ്റിൽ സ്പാനിഷ് താരം ജാവി ഹെർണാണ്ടസിലൂടെ മുന്നിലെത്തിയ സന്ദർശകർക്കായി വിജയമുറപ്പിച്ച് ഇഞ്ചുറി ടൈമിൽ റോയ് കൃഷ്ണയുടെ (90+1) ഗോളെത്തി. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ദിമിത്രി പെട്രാറ്റോസ് എ.ടി.കെ ബഗാന്റെ ആശ്വാസഗോളും നേടി.
പോയന്റ് പട്ടികയിൽ നാലിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമാണ് ആതിഥേയർക്ക് (28) നഷ്ടമായത്. 25 പോയന്റോടെ ബംഗളൂരു ഏഴിൽ നിന്ന് ആറിലേക്ക് മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.