Posted On
date_range Updated On
date_range എ.ടി.കെ ഹൈദരാബാദിനൊപ്പം
ബാംബോംലിം: പരാജയമറിയാതെ തുടർച്ചയായ പത്താം മത്സരം പിന്നിട്ട എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ പോയന്റ് പട്ടികയിൽ മുമ്പന്മാരായ ഹൈദരാബാദ് എഫ്.സിക്കൊപ്പം. എഫ്.സി ഗോവയെ 2-0ത്തിന് കീഴടക്കിയ എ.ടി.കെക്ക് 15 മത്സരങ്ങളിൽ 29 പോയന്റായി. 16 കളികളിൽ 29 പോയന്റുള്ള ഹൈദരാബാദ് ആണ് ഗോൾ ശരാശരിയിൽ മുന്നിൽ.
സ്ട്രൈക്കർ മൻവീർ സിങ്ങിന്റെ ഇരട്ട ഗോളുകളാണ് എ.ടി.കെക്ക് ജയമൊരുക്കിയത്. ഇരുപകുതികളുടെയും തുടക്കത്തിലായിരുന്നു (3, 46) മൻവീറിന്റെ ഗോളുകൾ. ലിസ്റ്റൺ കൊളാസോയുടെയും ലെനി റോഡ്രിഗ്സിന്റെയും പാസിൽനിന്നായിരുന്നു പൂർണമായും ഇന്ത്യൻ ടച്ചുള്ള ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.