representational image
ഇംഫാൽ: ത്രിരാഷ്ട്ര ഫുട്ബാളിലെ അവസാന മത്സരത്തിൽ ഇന്ത്യ ചൊവ്വാഴ്ച കിർഗിസ്താനെ നേരിടും. ആദ്യ കളിയിൽ മ്യാന്മറിനെ ഏക ഗോളിന് തോൽപിച്ച ആതിഥേയർക്ക് ഇന്ന് സമനില പിടിച്ചാലും കിരീടം നേടാം. മ്യാന്മർ-കിർഗിസ്താൻ മത്സരം 1-1 സമനിലയിലായതാണ് ഇന്ത്യയുടെ സാധ്യത വർധിപ്പിച്ചത്.
രണ്ട് മത്സരങ്ങളിൽ ഓരോ സമനിലയും തോൽവിയുമായി മ്യാന്മർ കളംവിട്ടിട്ടുണ്ട്. ആദ്യ കളിയിലേതിനെക്കാൾ മികച്ച ടീമുമായാണ് അടുത്ത മത്സരം എന്ന് ബോധ്യമുണ്ടെന്നും ശക്തമായ നിരയെ അണിനിരത്തി കാണികളുടെ നിറഞ്ഞ പിന്തുണയോടെ ജയം സ്വന്തമാക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് പറഞ്ഞു.
അതേസമയം, റിസർവ് ലിസ്റ്റിലുണ്ടായിരുന്ന മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുസ്സമദിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. സഹൽ കഴിഞ്ഞ ദിവസം ക്യാമ്പിലെത്തി. താരത്തിന് ഇന്ന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.