Posted On
date_range Updated On
date_range നാലടിച്ച് ലെവൻഡോവ്സ്കി
മ്യുണിക്: ഒരാഴ്ച മുമ്പ് ഹൊഫൻഹീമിനോട് തകർന്നടിഞ്ഞതിെൻറ നാണക്കേടെല്ലാം തീർത്ത് ബയേൺ മ്യുണിക് ഉയിർത്തെഴുന്നേറ്റു.
ഹെർതയെ 4-3ന് തോൽപിച്ച മത്സരത്തിൽ നാലുഗോളും സ്കോർ ചെയ്തത് റോബർട് ലെവൻഡോവ്സ്കിതന്നെ. കളിയുടെ 37ാം മിനിറ്റിൽ തോമസ് മ്യൂളറുടെ ഗോൾ 'വാറി'ൽ റദ്ദാക്കപ്പെട്ടതിനു പിന്നാലെയാണ് ലെവൻഡോവ്സ്കി ഗോളടി തുടങ്ങിയത്. 40, 51, 85, 93 മിനിറ്റിൽ താരം സ്കോർ ചെയ്തു.
ഇതിനിടയിൽ തിരിച്ചടിച്ച ഹെർത ഒപ്പം പിടിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ പെനാൽറ്റി ബയേണിന് ജയം സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.