ലോ​ക​ക​പ്പ് കാ​ണി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് അ​ല​ങ്ക​രി​ച്ച ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം

ലോകകപ്പിനെ 'ഫാമിലി മീറ്റാക്കി' പ്രവാസികൾ

ദോഹ: കളിയുടെ മഹാമേളയിലേക്ക് ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുമ്പോൾ ആഘോഷക്കാലത്തെ കുടുംബ സംഗമവേദിയാക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ. മാച്ച് ടിക്കറ്റുള്ളവർക്ക് ഹയ്യ കാർഡ് വഴി രാജ്യത്ത് പ്രവേശനം അനുവദിച്ചു തുടങ്ങിയ നവംബർ ഒന്നിനുതന്നെ ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബങ്ങളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും തങ്ങൾക്കൊപ്പമെത്തിച്ച പ്രവാസികൾ ചുരുക്കമല്ല.ഓൺ അറൈവൽ വിസ വഴിയുള്ള യാത്ര ചെലവേറിയതാവുകയും സന്ദർശക വിസ അനുവദിക്കാൻ കാലതാമസം നേരിടുകയും ചെയ്തതോടെയാണ് ലോകകപ്പിനെ കുടുംബ സന്ദർശന കാലമാക്കി മാറ്റിയത്.

കോവിഡ് ഇളവുകൾക്കു പിന്നാലെ ഓൺഅറൈവൽ വിസ വഴി കുടുംബങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന നിർദേശപ്രകാരം ഓൺ അറൈവൽ യാത്രക്കാർ ഖത്തറിൽ തുടരുന്ന ദിവസം വരെയുള്ള താമസത്തിന് 'ഡിസ്കവർ ഖത്തർ' വഴി ഹോട്ടൽ ബുക്ക് ചെയ്യണമെന്ന നിർദേശമെത്തിയതോടെ പ്രവാസികളുടെ കുടുംബ യാത്രകൾ മുടങ്ങി. നേരത്തേ, സ്വന്തം താമസ സ്‍ഥലങ്ങളിലും വില്ലകളിലുമായി കുടുംബത്തെ താമസിപ്പിച്ചവർക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമായതോടെ ഓൺഅറൈവൽ യാത്ര ചെലവേറിയതായി.

ശേഷം, ചുരുങ്ങിയ ദിവസത്തേക്കു മാത്രമെത്തുന്നവർ മാത്രമായിരുന്നു ഓൺഅറൈവൽ സൗകര്യം ഉപയോഗിച്ചത്.തുടർന്ന്, പലരും സന്ദർശക വിസയിലായിരുന്നു കുടുംബങ്ങളെ തങ്ങൾക്കൊപ്പമെത്തിച്ചത്.എന്നാൽ, രാജ്യം ലോകകപ്പിനുള്ള ഒരുക്കങ്ങളിലായതോടെ വിസ അനുവദിക്കുന്നതിലും താമസമായി. ഈ കാത്തിരിപ്പുകൾക്കൊടുവിലാണ് ലോകകപ്പ് മാച്ച് ടിക്കറ്റെടുത്ത് ഹയ്യ കാർഡ് വഴി കുടുംബത്തെ എത്തിക്കാനുള്ള വഴിതെളിഞ്ഞത്. നേരത്തേതന്നെ മാച്ച് ടിക്കറ്റ് ലഭ്യമാക്കിയവർ, ബന്ധുക്കളുടെ പേരിൽ ഹയ്യ കാർഡും ശരിയാക്കി 'ഫ്രൻഡ്സ് ആൻഡ് ഫാമിലി' വഴി താമസ രജിസ്ട്രേഷനും പൂർത്തിയാക്കിയാണ് ആദ്യ ദിനങ്ങളിൽതന്നെ കുടുംബങ്ങളെ തങ്ങൾക്കൊപ്പമെത്തിച്ചത്.

ഇപ്പോൾ, കുടുംബത്തിന് ലോകകപ്പ് കളിയും കാണാം, അവസാന കാലാവധിയായ ജനുവരി 23 വരെ പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കുകയുമാവാം. എന്നാൽ, നിശ്ചിത തീയതിക്കു മുമ്പായി ഹയ്യ കാർഡിലെത്തിയവർ നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ പണിയാവും.ജനുവരി 23ന് മുമ്പുതന്നെ കുടുംബത്തെ നാട്ടിലേക്ക് മടക്കിയാൽ പിഴയും മറ്റു നടപടികളും ഒഴിവാക്കാം.ഡിസംബർ രണ്ടു മുതൽ മാച്ച് ടിക്കറ്റില്ലാതെയും ഹയ്യ കാർഡ് വഴി ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. അതേസമയം, താമസത്തിനുള്ള ഫ്രൻഡ്സ് ആൻഡ് ഫാമിലി രജിസ്ട്രേഷൻ നിർത്തിയതിനാൽ ബദൽ മാർഗങ്ങൾ തേടേണ്ടിവരും. 

Tags:    
News Summary - Expatriates have turned the World Cup as a 'family meet'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.