വെംബ്ലിയിലെ തിക്കിനും തിരക്കിനുമിടയിൽ തന്‍റെ പിതാവിന്​ പരിക്കേറ്റെന്ന്​ പ്രമുഖ ഇംഗ്ലീഷ്​ താരം

ലണ്ടൻ: ഇറ്റലിയോട്​ തോറ്റ യൂറോകപ്പ്​ ​ൈ​ഫനൽ മത്സരത്തിനിടെ വെംബ്ലി സ്​റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്​ തന്‍റെ പിതാവിന്​ പരിക്കേറ്റതായി ഇംഗ്ലണ്ട്​ ടീമംഗം വെളിപ്പെടുത്തി. ടൂർണമെന്‍റിലുടനീളം ഇംഗ്ലണ്ടിന്‍റെ കോട്ട കാത്ത സെൻട്രൽ ഡിഫൻഡർ ഹാരി മഗ്വയറുടെ പിതാവ്​ അലനാണ്​ അനിഷ്​ട സംഭവങ്ങൾക്കിടെയുണ്ടായ തിരക്കിൽപെട്ട്​​ പരിക്കേറ്റത്​. 56 കാരനായ അലൻ മഗ്വയറിന്‍റെ രണ്ടു വാരിയെല്ലിന്​ പൊട്ടലേറ്റിട്ടുണ്ട്​.

വെംബ്ലിയിൽ ടിക്കറ്റില്ലാതെയെത്തിയ കുറേപ്പേർ സ്​റ്റേഡിയത്തിലേക്ക്​ കയറാൻ ശ്രമിച്ചതി​നിടെയാണ്​ തിക്കുംതിരക്കു​മുണ്ടായത്​. വീണുപോയ അലൻ തിരക്കിക്കയറാൻ ശ്രമിച്ചവർക്കടിയിൽപെടുകയായിരുന്നു.


ഹാരി മഗ്വയർ

'ആ തിരക്കിൽ എന്‍റെ പിതാവുമുണ്ടായിരുന്നു. അദ്ദേഹം വല്ലാതെ പേടിച്ചുപോയിട്ടുണ്ട്​. ഒരു ഫുട്​ബാൾ മത്സരത്തിനിടെ ആർക്കും ഇങ്ങനെയൊന്നും സംഭവിക്കരുതെന്നാണ്​ ഞാൻ ആഗ്രഹിക്കുന്നത്​. എന്‍റെ കുഞ്ഞുങ്ങൾ മത്സരം കാണാൻ പോവാതിരുന്നതും അനുഗ്രഹമായി. സംഭവത്തിന്‍റെ കുറേ വിഡിയോകൾ ഞാൻ കണ്ടു. പിതാവുമായും ബന്ധുക്കളുമായും ഞാൻ സംസാരിച്ചിരുന്നു. പിതാവിനൊപ്പം എന്‍റെ ഏജന്‍റിനും പരിക്കുപറ്റിയിട്ടുണ്ട്​. ഇതിൽനിന്ന്​ നമ്മൾ പാഠം പഠിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുമെന്നും ഞാൻ പ്രത്യാശിക്കു​ന്നു' -മഗ്വയർ പറഞ്ഞു.

തിരക്കിൽപെട്ട്​ ഗുരുതരമായി പരിക്കുപറ്റുകയും ശ്വസനത്തിന്​ ബുദ്ധിമുട്ട്​ അനുഭവപ്പെടുകയും ചെയ്​തിട്ടും അലൻ വൈദ്യസംഘത്തെ വിളിച്ച്​ ചികിത്സ തേടിയില്ല. മകന്‍റെ കരിയറിലെ അതിപ്രധാനമായ മത്സരത്തിന്​ സാക്ഷിയാകാൻ സ്​റ്റേഡിയത്തിൽ തുടരുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - England player's dad injured in stampede at Wembley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT