25 കോടി ഫേ​ാളോവേഴ്​സ്​: ഇൻസ്​റ്റഗ്രാമിൽ ഏറ്റവുമധികംപേർ പിന്തുടരുന്ന മനുഷ്യനായി റൊണാൾഡോ

ലണ്ടൻ: സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമായ ഇൻസ്​റ്റഗ്രാമിൽ ഒന്നാമനായി ക്രിസ്​റ്റ്യാനോ റൊണാൾഡോ. ഇൻസ്​റ്റയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അക്കൗണ്ട്​ എന്ന റെക്കോഡ്​ സ്വന്തമാക്കിയ യുവൻറസ്​ താരം, ​ഫോളോവേഴ്​സി​‍െൻറ എണ്ണം 250 ദശലക്ഷം (25 കോടി) എന്ന മാജിക്കൽ നമ്പറും കടന്നു. ഓരോ സ്​പോൺസേഡ്​ പോസ്​റ്റിനും 10 ലക്ഷം ഡോളറാണ്​ താരത്തി​‍െൻറ വരുമാനം. 38 കോടി ഫോളോവേഴ്​സുള്ള ഇന്‍സ്റ്റഗ്രാമിന്‍റെ ഔ​േദ്യാഗിക ​അക്കൗണ്ട്​ മാത്രമാണ്​ റൊണോൾഡോക്ക് മുന്നിലുള്ളത്​.​

അമേരിക്കൻ പോപ്​ ഗായിക അരിയാന ഗ്രാൻഡെയാണ്​ രണ്ടാം സ്​ഥാനത്ത്​ (20.8 കോടി). കളത്തിൽ ക്രിസ്​റ്റ്യാനോയുടെ ബദ്ധവൈരിയായ ലയണൽ മെസ്സി ആദ്യ പത്തിനുള്ളിലുണ്ട്​. എട്ടാം സ്​ഥാനത്തുള്ള മെസ്സിയെ പിന്തുടരുന്നവരുടെ എണ്ണം 17.4 കോടി. ബ്രസീൽ താരം നെയ്​മറിന്​ 14.4 കോടി ഫോളോവേഴ്​സും.

8.7 കോടി ഫോളോവേഴ്​സുള്ള ക്രിക്കറ്റ്​ താരം വിരാട്​ കോഹ്​ലിയാണ്​ ഇന്ത്യക്കാരിൽ മുമ്പൻ. 

Tags:    
News Summary - Cristiano Ronaldo Now Has 250m Instagram Followers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.