Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ; ആഘോഷത്തോടെ ആരാധകർ
ലണ്ടൻ: സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റത്തിനായി കാത്തിരുന്ന ആരാധകർക്ക് സന്തോഷ വാർത്ത. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുനൈറ്റഡിനെതിരായ മത്സരത്തിലെ ആദ്യ ഇലവനിൽ തന്നെ പോർചുഗീസ് താരം ഇടംപിടിച്ചു. 4-2-3-1 ഫേർമേഷനിൽ കോച്ച് ഒലെ ഗണ്ണർ സോൾഷ്യെർ അണിയിച്ചൊരുക്കിയ ടീമിൽ മുഖ്യ സ്ട്രൈക്കറായി സൂപ്പർ താരം ബൂട്ടണിയും. ജാഡൻ സാഞ്ചോയും ബ്രൂണോ ഫെർണാണ്ടസും മാസൺ ഗ്രീവുഡും അടങ്ങുന്ന ശക്തമായ നിരയെയാണ് കോച്ച് കളത്തിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.