ജയം; റയലും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ

മഡ്രിഡ്​: ഉജ്വല ജയങ്ങളുമായി റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാൾ ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അറ്റ്​ലാന്‍റയെ 3-1ന്​ തോൽപിച്ചാണ്​ റയൽ മഡ്രിഡ്​ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ പ്രവേശിച്ചത്​. ഇരുപാദങ്ങളിലുമായി 4-1ന്​ വിജയിച്ചാണ്​ റയൽ അവസാന എട്ടിൽ സ്​ഥാനം നേടിയത്​.

കരീം ബെൻസേമ (34), സെർജിയോ റാമോസ്​ (60), മാർകോ അസൻസിയോ () എന്നിവരാണ്​ റയലിനായി വലകുലുക്കിയത്​. 83ാം മിനിറ്റിൽ ലൂയിസ്​ മുറീലാണ്​ അറ്റ്​ലാന്‍റക്കായി ആശ്വാസ ഗോൾ നേടിയത്​. അവസാന അഞ്ച്​ മത്സരങ്ങളിൽ നിന്ന്​ ആറാം തവണയാണ്​ ബെൻസേമ ലക്ഷ്യം കാണുന്നത്​.

2018ന്​ ശേഷം ആദ്യമായാണ്​ റയൽ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ കാണുന്നത്​. കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റിയും 2019ൽ അയാക്​സ്​ ആംസ്റ്റർഡാമുമാണ്​ റയലിനെ പ്രീക്വാർട്ടറിൽ പരാജയപ്പെടു​ത്തിയത്​.

മറ്റൊരു മത്സരത്തിൽ ബൊറൂസിയ മോൻഷൻഗ്ലാഡ്​ബാഹിനെ 2-0ത്തിന്​ തോൽപിച്ച്​ മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടർ ബെർത്തുറപ്പിച്ചു. കെവിൻ ഡിബ്രൂയിനും (12) ഇൽകായ്​ ഗുണ്ടോഗനുമാണ്​ (18) ആദ്യ പകുതിയിൽ സിറ്റിക്കായി സ്​കോർ ചെയ്​തത്​. ജർമൻ ടീമിനെതിരെ ഇരുപാദങ്ങളിലുമായി 4-0ത്തിനാണ്​ ഇംഗ്ലീഷ്​ കരുത്തരുടെ വിജയം. 


ബൊറൂസിയ ഡോർട്​മുണ്ട്​ (ജർമനി), ലിവർപൂൾ (ഇംഗ്ലണ്ട്​), മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്​), പി.എസ്​.ജി (ഫ്രാൻസ്​), എഫ്​.സി പോർ​ട്ടോ (പോർചുഗൽ), റയൽ മഡ്രിഡ്​ (സ്​പെയിൻ) എന്നീ ടീമുകളാണ്​ ഇതുവരെ ക്വാർട്ടറിൽ പ്രവേശിച്ച ടീമുകൾ.

ചെൽസി x അത്​ലറ്റികോ മഡ്രിഡ്​, ബയേൺ മ്യൂണിക്​ x ലാസിയോ മത്സരങ്ങൾ ശേഷിക്കുന്ന ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിശ്ചയിക്കും. 

Tags:    
News Summary - Champions League: Real Madrid, Manchester City marched into quarterfinals with big wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.