പി.എസ്​.ജിയോട്​ സമനില; ചാമ്പ്യൻസ്​ ലീഗിൽ നിന്ന്​ ബാഴ്​സ പുറത്ത്​

മാഡ്രിഡ്​: 2005ന്​ ശേഷം ആദ്യമായി ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണോൾഡോയുമില്ലാതെ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ മത്സരങ്ങൾ. കഴിഞ്ഞ ദിവസം നടന്ന പി.എസ്​.ജിയുമായുള്ള മത്സരത്തിൽ സമനില വഴങ്ങി ബാഴ്​സ പുറത്തായതോടെയാണ്​ ഇരു താരങ്ങളുമില്ലാത്ത ചാമ്പ്യൻസ്​ ലീഗിന്‍റെ ക്വാർട്ടറിന്​ കളമൊരുങ്ങിയത്​. ചൊവ്വാഴ്ച യുവന്‍ററസും ടൂർണമെന്‍റിൽ നിന്ന്​ പുറത്തായിരുന്നു.

ബാഴ്​സലോണ-പി.എസ്​.ജി മത്സരത്തിൽ ആദ്യം വലകുലുക്കിയത്​ പി.എസ്​.ജിയായിരുന്നു. 30ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ എംബാപ്പയാണ്​ ഗോൾ നേടിയത്​. ഏഴ്​ മിനിറ്റിന്​ ശേഷം മെസിയിലൂടെ ബാഴ്​സ മറുപടി നൽകി. 25 വാര അകലെ നിന്ന്​ മെസി തൊടുത്ത ഷോട്ട്​ ഗോൾപോസ്റ്റിന്‍റെ ഇടതുമൂലയിൽ ചെന്ന്​ പതിച്ചു.

ആദ്യപകുതിയിൽ മികച്ച കളി പുറത്തെടുത്തത്​ ബാഴ്​സലോണയായിരുന്നുവെങ്കിലും മികച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ അവർക്കായില്ല. 61ാം മിനിറ്റിൽ വലകുലുക്കൻ മെസിക്ക്​ വീണ്ടും അവസരം ലഭിച്ചുവെങ്കിലും പാഴായി. കളി അവസാനിച്ചപ്പോൾ ഇരുപാദങ്ങളിലുമായി പി.എസ്​.ജി അഞ്ച്​​ ഗോൾ നേടിയപ്പോൾ ബാഴ്​സക്ക്​ രണ്ടെണ്ണം മാത്രമേ തിരിച്ചടിക്കാൻ സാധിച്ചുള്ളു. ആദ്യപാദ മത്സരത്തിൽ 4-1നാണ്​ പി.എസ്​.ജി ജയിച്ചത്​. എംബാപ്പയുടെ ഹാട്രിക്കാണ്​ അന്നും പി.എസ്​.ജിക്ക്​ കരുത്തായത്​.

Tags:    
News Summary - Champions League: PSG send Lionel Messi’s Barcelona crashing, reach last eight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT