മത്സരത്തിനിടെ വംശീയാധിക്ഷേപം, പ്രതിഷേധം: പി.എസ്.ജി-ബസക്സ‍ഹിർ മത്സരം മാറ്റിവെച്ചു

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി (പാരിസ്​ സെൻറ്​ ജെർമൈൻ)-ഇസ്താംബൂൾ ബസക്സ‍ഹിർ മത്സരത്തിനിടെ വംശീയാധിക്ഷേപമെന്ന്​ ആരോപണം. ഇതിൽ പ്രതിഷേധിച്ച്​​ ആദ്യം ബസക്​സഹിർ താരങ്ങളും പിന്നീട്​ പി.എസ്​.ജി താരങ്ങളും ഗ്രൗണ്ടിൽ നിന്നും ഇറങ്ങി​പ്പോയതി​െന തുടർന്ന്​ മത്സരം മാറ്റിവെച്ചു.

കളി തുടങ്ങി പതിനാലാം മിനിറ്റിലായിരുന്നു സംഭവം. ബസക്​സഹിറി​െൻറ കാമറൂൺ സ്വദേശിയായ അസിസ്​റ്റൻറ്​ കോച്ച് പിയറെ വെബോവിനെതിരെ നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്നാണ്​ ആരോപണം. 13ാം മിനിറ്റിൽ പി.എസ്​.ജി നടത്തിയ ഒരു ഫൗളിൽ റഫറിയെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധിച്ച വെബോവിന്​ കോൾടെസ്​ക്യു ചുവപ്പ്​ കാർഡ്​ കാണിച്ചിരുന്നു. അതോടൊപ്പം കോൾടെസ്​ക്യു വംശീയാധിക്ഷേപവും നടത്തിയെന്നാണ്​ വെബോവ്​ പറയുന്നത്​.

ഇതിൽ പ്രതിഷേധിച്ച്​ കളം വിട്ട ബസക്​സഹിർ താരങ്ങൾ പത്ത്​ മിനിറ്റോളം കോച്ച്​ ഒവിഡ്യു ഹാറ്റഗനുമായി ചർച്ച നടത്തിയ ശേഷം കളി ബഹിഷ്​കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവർക്ക്​ പിന്തുണ പ്രഖ്യാപിച്ച് പി.എസ്.ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഫുട്​ബാളിൽ വംശീയ അധിക്ഷേപത്തിന്​ സ്​ഥാനമില്ലെന്നും യുവേഫ ​പ്രതികരിച്ചു. രണ്ട്​ ക്ലബുകളുമായും ചർച്ച നടത്തിയ യുവേഫ അധികൃതർ ബാക്കി സമയത്തെ മത്സരം പുതിയ മാച്ച്​ ഒഫീഷ്യലുകളെ ഉൾപ്പെടുത്തി ബുധനാഴ്​ച പ്രാദേശിക സമയം വൈകീട്ട്​ 6.55ന്​ നടത്താൻ തീരുമാനിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.