Posted On
date_range Updated On
date_range ചാലിയാർ കപ്പ് ഫൈനൽ ഇന്ന്
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ വ്യാഴാഴ്ച വൈകീട്ട് എട്ടുമുതൽ സി.എൻ.എ.ക്യു ഗ്രൗണ്ടിൽ നടക്കും. നസീം യുനൈറ്റഡ് എഫ്.സി, ഫ്രൈഡേ എഫ്.സിയെ കലാശപ്പോരാട്ടത്തിൽ നേരിടും. ലൂസേഴ്സ് ഫൈനലിൽ എഫ്.സി ബിദ്ദ, കടപ്പുറം എഫ്.സിയുമായി ഏറ്റുമുട്ടും.
ഫൈനലിൽ വിജയികളാകുന്ന ടീമിന് 3022 ഖത്തർ റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2022 റിയാലും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 1022 റിയാലും ട്രോഫിയുമാണ് സമ്മാനം.
ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി സംഗീതവിരുന്നും ലക്കിഡ്രോയും ഉണ്ടാകുമെന്ന് ചാലിയാർ ദോഹ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.