പീഡനക്കേസിൽ അറസ്റ്റിലായ പ്രീമിയർ ലീഗ്​ താരത്തിന്​ ജാമ്യം

ലണ്ടൻ: സ്​ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ് ക്ലബായ​ ബ്രൈറ്റണി​ന്‍റെ മാലി താരം വെസ് ബിസോമക്ക്​ ജാമ്യം. നവംബർ മൂന്ന്​ വരെയാണ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​. 

ബുധനാഴ്ച ബ്രൈറ്റണിലെ നൈറ്റ്​ ക്ലബിൽ വെച്ചാണ്​ 25കാരനായ താരത്തെ അറസ്റ്റ ചെയ്​തത്​. താരത്തിനൊപ്പം അറസ്റ്റിലായ 40കാരനും ജാമ്യം ലഭിച്ചിട്ടുണ്ട്​. ഒരു ദിവസം ഇവർ പൊലീസ്​ കസ്റ്റഡിയിൽ കഴിഞ്ഞു.

സസക്​സ്​ സ്വദേശിനിയാണ്​ താരത്തിനെതിരെ പീഡന പരാതി നൽകിയത്​. തങ്ങളുടെ താരം അന്വേഷണം നേരിടുന്ന കാര്യം ബ്രൈറ്റൺ ക്ലബ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഈ വിഷയം നിയമപരമായ പ്രക്രിയക്ക്​ വിധേയമാണ് എന്നും അതിനാൽ ക്ലബ്ബിന് ഇപ്പോൾ കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല എന്നും ബ്രൈറ്റൺ പ്രസ്താവനയിൽ അറിയിച്ചു.

ബ്രൈറ്റന്‍റെ ഒരു പ്രധാന മധ്യനിര താരമായ ബിസൗമയെ ജനുവരിയിലെ ട്രാൻസ്​ഫർ ജാലകത്തിൽ ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്​, ആഴ്​സനൽ എന്നീ വമ്പൻ ടീമുകൾ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Brighton star Yves Bissouma bailed after being arrested on suspicion of sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.