ദക്ഷിണ അമേരിക്കൻ അണ്ടർ 20 ഫുട്ബാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ബ്രസീൽ. അവസാന റൗണ്ട് മത്സരത്തിൽ ചിലിയെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബ്രസീലിന്‍റെ കിരീട നേട്ടം. മറ്റൊരു മത്സരത്തിൽ അർജന്‍റീന പരാഗ്വേയോട് തോറ്റത് ബ്രസീലിന് സഹായമായി. ആവേശകരമായ ഈ മത്സരത്തിൽ 3-2നായിരുന്നു അർജന്‍റീനിയൻ ചെറുപടയുടെ തോൽവി.
ഫൈനൽ റൗണ്ടിൽ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് ജയവും ഒരു സമനിലയുമാണ് ബ്രസീൽ നേടിയതെങ്കിൽ അർജന്‍റീന മൂന്ന് മത്സരത്തിൽ വിജയിക്കുകയും ഒരു മത്സരം തോൽക്കുകയും ഒരെണ്ണം സമനിലയിൽ പിരിയുകയും ചെയ്തു. ഇരുവരും ഏറ്റുമുട്ടിയ മത്സരമാണ് സമനിലയിൽ കലാശിച്ചത്. മൂന്ന് പോയിന്‍റ് വ്യത്യാസത്തിലാണ് ബ്രസീലിന്‍റെ കിരീട നേട്ടം.
അവസാന മത്സരത്തിൽ 73ാം മിനിറ്റിൽ ഡേവിഡ് വാഷിങ്ടൺ, 86ാം മിനിറ്റിൽ പെഡ്രിനോ, 88ാം മിനിറ്റിൽ റിക്കാർഡോ എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിലെ ഒരു വേളയിലും ചിലിയെ മുന്നിലെത്തിക്കാൻ ബ്രസീൽ സമ്മതിച്ചില്ല.
ആവേശത്തിന്‍റെ കൊടുമുടിയിലെത്തിയ അർജന്‍റീന-പരാഗ്വേ മത്സരം 3-2 എന്ന സ്കോറിൽ പരാഗ്വേ വിജയിച്ചു. 30ാം മിനിറ്റിൽ ലുക്കാ കമെറ്റ് പരാഗ്വേക്ക് വേണ്ടി ആദ്യ ഗോൾ നേടി. 47ാം മിനിറ്റിൽ തിയാഗോ ഇസായിയസിലൂടെ പരാഗ്വേ ഒരു ഗോൾ കൂടി നേടി മുന്നിലെത്തി. എന്നാൽ 52, 66 എന്നീ മിനിറ്റുകളിൽ മഹർ മൗറീസിയോ കാരിസിന്‍റെ ഇരട്ട ഗോളിലൂടെ അർജന്‍റീന മത്സരത്തിൽ തിരിച്ചെത്തി. 82ാം മിനിറ്റിലായിരുന്നു ഡിയെഗോ ലിയോൺ പരാഗ്വേയുടെ വിജയം ഗോൾ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.