ഇഞ്ചുറി ടൈം ഗോളിൽ ജയം പിടിച്ച് ബാഴ്സലോണ

ബാഴ്സലോണ: ലാലിഗയിൽ ഇഞ്ചുറി ടൈം ഗോളിൽ ജയം പിടിച്ച് ബാഴ്സലോണ. റയൽ സൊസീഡാഡിനെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് കീഴടക്കിയത്. 92ാം മിനിറ്റിൽ ഗുണ്ടോഗന്റെ മനോഹര ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് റൊണാൾഡ് അരൗജോയാണ് ടീമിന് വിലപ്പെട്ട മൂന്ന് പോയന്റ് സമ്മാനിച്ചത്. ആദ്യം ഓഫ്സൈഡ് വിളിക്കപ്പെട്ട ഗോൾ ‘വാർ’ പരിശോധനയിലാണ് അനുവദിച്ചത്.

ഇരു ടീമും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ സൊസീഡാഡിനാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. മാർട്ടിൻ സുബിമെന്റിയുടെയും കുബോയുടെയും ഗോ​ളെന്നുറച്ച ഷോട്ടുകൾ ബാഴ്സ ഗോൾകീപ്പർ ടെർസ്റ്റീഗൻ തട്ടിത്തെറിപ്പിച്ചപ്പോൾ ഗവിയുടെ ഷോട്ട് സൊസീഡാഡ് ഗോൾകീപ്പർറൊമീറൊയും തടഞ്ഞിട്ടു. കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനോട് ബാഴ്സ 2-1ന് തോൽവി വഴങ്ങിയിരുന്നു. ജൂഡ് ബെല്ലിങ്ഹാം ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് അന്ന് ബാഴ്സയെ തോൽവിയിലേക്ക് നയിച്ചത്.

മറ്റു മത്സരങ്ങളിൽ ജിറോണ 4-2ന് ഒസാസുനയെയും റയൽ ബെറ്റിസ് 2-0ത്തിന് മല്ലോർകയെയും തോൽപിച്ചപ്പോൾ സെവിയ്യ-സെൽറ്റ വിഗൊ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.

ജയത്തോടെ 12 മത്സരങ്ങളിൽ 27 പോയന്റുള്ള ബാഴ്സ പോയന്റ് പട്ടികയിൽ മൂന്നാമതെത്തി. 31 പോയന്റുമായി ജിറോണയാണ് മുന്നിൽ. ഒരു മത്സരം കുറച്ചു കളിച്ച റയൽ മാഡ്രിഡ് 28 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. 

Tags:    
News Summary - Barcelona won with an injury time goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT