ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ കരുത്തരായ ആസ്ട്രേലിയയെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ പൂട്ടി ഇന്ത്യ. ലോകകപ്പിന് വേദിയായ ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ നിയന്ത്രണം പൂർണമായും ഓസീസിന് തന്നെയായിരുന്നെങ്കിലും 45 മിനിറ്റും ഗോളടിക്കാതെ പ്രതിരോധം തീർത്ത ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്ക് വകയുള്ളതായിരുന്നു.
സുനിൽ ഛേത്രി, ലിയാൻസുവാല ചാങ്തേ, സുരേഷ് സിങ്, മാൻവീർ എന്നിവരാണ് ഇന്ത്യയുടെ മുന്നേറ്റ നിരയെ നയിച്ചത്. മിച്ചൽ ഡ്യൂക്, ക്രെയ്ഗ് ഗുഡ്വിൻ, മാർട്ടിൻ ബോയൽ, മെറ്റ്കാഫ് എന്നിവരടങ്ങിയ ആസ്ട്രേലിയൻ മുന്നേറ്റ നിര നിരന്തരം ഇന്ത്യൻ ഗോൾ മുഖത്ത് പ്രഹരിച്ചെങ്കിലും ഗോളൊഴിഞ്ഞു പോകുകയായിരുന്നു.
സോക്കറൂസിന്റെ നിരന്തര ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പ്രതിരോധ ഭടന്മാരായ രാഹുൽ ഭേക്കെയും സന്ദേശ് ജിങ്കാനും നിഖിൽ പൂജാരിയും സുബാഷിഷ് ബോസും ഗോൾ കീപ്പർ ഗുർപ്രീതി സിങ് സന്ദുവുമെല്ലാം ഏറെ പാടുപ്പെട്ടു.
ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനത്തുള്ള ആസ്ട്രേലിയയുമായി 94ാം സ്ഥാനത്തുള്ള ഇന്ത്യക്ക് മുഴുവൻ സമയം ഗോളടിക്കാതെ പിടിച്ചു നിർത്താനായാൽ തന്നെ അത് ചരിത്രമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.