Posted On
date_range Updated On
date_range ഏഷ്യയുടെ മികച്ച താരമായി അക്രം അഫീഫ്
ദോഹ: ഏഷ്യൻ ഫുട്ബാളിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ മുന്നേറ്റതാരം അക്രം അഫീഫിന്. ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന എ.എഫ്.സി വാർഷിക പുരസ്കാര ചടങ്ങിലാണ് അക്രം അഫീഫ് രണ്ടാം തവണയും വൻകരയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഈ വർഷം ആദ്യം ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ ആതിഥേയരെ രണ്ടാം തവണ കിരീടത്തിലേക്ക് നയിച്ച പ്രകടന മികവ് അക്രം അഫീഫിന് തുണയായി. അവസാന മൂന്നിൽ ഇടം പിടിച്ച ദക്ഷിണ കൊറിയയുടെ സോൾ യുങ് വൂ, ജോർഡന്റെ യസാൻ അൽ നഇമത് എന്നിവരെ പിന്തള്ളിയാണ് നേട്ടം സ്വന്തമാക്കിയത്.
ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ സദ്ദിന്റെ താരമായ അക്രം, 2019ലും മികച്ച ഏഷ്യൻ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.