എ.എഫ്.സി കപ്പ്: ബഗാനെ മുക്കി ഒഡിഷ

കൊൽക്കത്ത: എ.എഫ്.സി കപ്പ് മത്സരത്തിൽ മോഹൻ ബഗാനെ തകർത്ത് ഒഡിഷ എഫ്.സി. രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ജയം. 17ാം മിനിറ്റിൽ ഹ്യൂഗോ ബൗമൂസിലൂടെ ബഗാനാണ് മുന്നിലെത്തിയത്.

എന്നാൽ, റോയ് കൃഷ്ണ (29), ഡീഗോ മൗറീഷ്യോ (32), ഗൊഡാർഡ് (41) എന്നിവർ സ്കോർ ചെയ്ത് ആദ്യ പകുതിയിൽ തന്നെ ഒഡിഷക്ക് വ്യക്തമാ‍യ മുൻതൂക്കം നൽകി. 63ാം മിനിറ്റിൽ കിയാൻ നസീരി ബഗാന് വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും കളി തീരാൻ നേരം അനികേത് ജാദവും (90+2) ഇസാക് വൻലാൽറുഅത്ഫെലയും (90+5) ഗോളടിച്ച് മികച്ച ജയം സമ്മാനിക്കുകയായിരുന്നു.

Tags:    
News Summary - AFC Cup: Odisha beat Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.