'ഇരട്ട ഗോൾ' നേടി ആഷിഖ്​ കുരുണിയൻ; ബ്ലാസ്​റ്റേഴ്​സിന്​ വീണ്ടും സമനില

അവസരങ്ങൾ സൃഷ്​ടിക്കാനും അവ ഗോളിലെത്തിക്കാനും മറന്ന്​ മൈതാനത്ത്​ ഉഴറിയ കേരള ബ്ലാസ്​​റ്റേഴ്​സിന്​ ബംഗളൂരുവിനെതിരെ സമനില. ആദ്യം ബ്ലാസ​്​റ്റേഴ്​സ്​ പോസ്​റ്റിലും പിന്നീട്​ സ്വന്തം വലയിലും പന്തെത്തിച്ച്​ ബംഗളൂരു താരം ആഷിഖ് കുരുണിയൻ​ 'ഡബ്​ൾ' നേടിയ കളിയിൽ ഓരോ ഗോളാണ്​​ ഇരുടീമുകളുടെയും സമ്പാദ്യം.

തുടക്കം മുതൽ മധ്യനിരയിൽ വട്ടമിട്ടുനിന്ന പന്ത്​ അപൂർവം ഘട്ടങ്ങളിലെ ഇരുവശത്തും ഗോൾമുഖ​ം തേടിയെത്തിയുള്ളൂ. പന്ത്​ വരുതിയിൽ നിർത്തുന്നതിൽ മുൻതൂക്കം പുലർത്തിയ ബംഗളൂരു തന്നെയാണ്​ അവസരങ്ങൾ സൃഷ്​ടിച്ചതും. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം വല ചലിക്കുന്നത്​ കളിയുടെ 84ാം മിനിറ്റിൽ. ആഷിഖ്​ തൊടുത്ത പൊള്ളുന്ന ഷോട്ട്​ ബ്ലാസ്​റ്റേഴ്​സ്​ ഗോളി ആൽബിനോ പിടി​യിലൊതുക്കിയെങ്കിലും കൈവിട്ട്​​ ഗോൾവരക്കപ്പുറത്തേക്ക്​ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

തൊട്ടടുത്ത നിമിഷം 'കടം വീട്ടി' ആഷിഖ്​ സ്വന്തം പോസ്​റ്റിലും നിറയൊഴിച്ചു. ബ്ലാസ്​റ്റേഴ്​സ്​ നീക്കത്തിനൊടുവിൽ സ്വന്തം ഗോൾമുഖത്തെ അപകടമൊഴിവാക്കാൻ അടിച്ചകറ്റിയത്​ ലക്ഷ്യം തെറ്റി പോസ്​റ്റി​െൻറ മോന്തായത്തിൽ പതിച്ചു. പിന്നീടും ഗോൾ തേടി ഇരു നിരകളും കളി കനപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

ആദ്യ മത്സരം തോൽക്കുകയും പിന്നീട്​​ സമനില പാലിക്കുകയും ചെയ്​ത കേരളത്തിന്​ മൂന്നു കളികളിൽ രണ്ടു​ േപായൻറാണ്​ സമ്പാദ്യം.

Tags:    
News Summary - Aashiq Kuruniyan scores a double; The Blasters draw again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.