ബധിര കായിക മേള: എറണാകുളം ജില്ല ഓവറോൾ ചാമ്പ്യൻ, മലപ്പുറം റണ്ണർ അപ്പ്

കാസർകോട്:സംസ്ഥാന ബധിര കായിക മേള സമാപിച്ചപ്പോൾ എറണാകുളം ജില്ല 244 പോയിൻറുമായി ഓവറോൾ ചാമ്പ്യൻമാരായി. മലപ്പുറം ജില്ല151 പോയന്റുമായി റണ്ണർ അപ്പായി. പത്തനംതിട്ട മൂന്ന് (116) തിരുവനന്തപുരം നാല് (l10) കണ്ണൂർ അഞ്ച്(89) എന്നിങ്ങനെ സ്ഥാനങ്ങൾ നേടി. 28 പോയൻ്റുമായി ആതിഥേയ ജില്ല എട്ടാം സ്ഥാനത്താണ്. സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. ജില്ല ബധിര സ്പോർട്ട്സ് കൗൺസിൽ ഓർഗനൈസിംഗ് സെക്രട്ടറി പി.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.എസ്.സുധീപ് ബോസ്, വി.എസ്.ഉണ്ണികൃഷ്ണൻ, ജോവൻ ഇ.ജോയ്, നീലേശ്വരം സി.ഐ കെ.പി.ശ്രീഹരി, എസ് ഐ. കെ.ശ്രീജേഷ്, നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സർഗം വിജയൻ, ജില്ല ബധിര സ്പോർട്ട്സ് കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.മുഹമ്മദ് അമീർ, ജനറൽ കൺവീനർ കെ.ടി.ജോഷിമോൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Deaf Sports Fair: Ernakulam District Overall Champion, Malappuram Runner Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.