വാഷിങ്​ടൺ സുന്ദറടിച്ച സിക്​സർ​​ നേരെവന്നു; ഇറങ്ങിയോടി ചാഹൽ VIDEO

ദുബൈ: സ്വസ്ഥമായി ടീമി​െൻറ കളികണ്ടിരിക്കു​േമ്പാൾ തനിക്കുനേരെ പന്ത്​ വന്നാൽ എന്തുചെയ്യും?. യൂസ്​വേന്ദ്ര ചാഹലാണെങ്കിൽ പേടിച്ചോടും.

ശനിയാഴ്​ച അരങ്ങേറിയ ചെന്നൈ സൂപ്പർകിങ്​സും റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ്​ സംഭവം. സഹതാരങ്ങളോടൊപ്പം ഡ്രസിങ്​ റൂമിലിരുന്ന്​ കളികാണുകയായിരുന്നു ബാംഗ്ലൂരി​െൻറ സ്​പിന്നർ ചാഹൽ. ക്രീസിലുള്ളത്​ നായകൻ വിരാട്​ കോഹ്​ലിയും വാഷിങ്​ടൺ സുന്ദറും. കാൺ ശർമ എറിഞ്ഞ പന്ത്​ സുന്ദർ ഗാലറിയിലേക്ക്​ പറത്തി.

പന്ത്​ ത​െൻറ നേരെയാണ്​ വരുന്നതെന്ന്​ കണ്ട ചാഹൽ പിന്നെയൊന്നും നോക്കില്ല. ഇരുന്നിടത്ത്​ നിന്നും ഇറങ്ങിയോടി. ചാഹലി​െൻറ ഭീതിപ്രകടനത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

52 പന്തുകളിൽ നിന്നും 90 റൺസെടുത്ത കോഹ്​ലിയുടെ കരുത്തിൽ ബാംഗ്ലൂർ ചെന്നൈയെ 37 റൺസിന്​ തകർത്തിരുന്നു. സീസണിൽ മികച്ച രീതിയിൽ പന്തെറിയുന്ന ചാഹൽ 9 വിക്കറ്റുകൾ വീഴ്​ത്തിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT