സാഹയുടെ ക്വാറൻറീൻ വാസം അവസാനിക്കുന്നില്ല; രണ്ടാമതും കോവിഡ്​ പോസിറ്റീവ്​

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ വൃദ്ധിമാൻ സാഹക്ക്​ രണ്ടാം വട്ടം കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ മുക്തനായ ശേഷം നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ്​ താരത്തിന്​ വീണ്ടു​ം രോഗബാധ സ്​ഥിരീകരിച്ചത്​. ആദ്യത്തേതിൽ നിന്ന്​ വ്യത്യസ്​തമായി ഇക്കുറി ശരീരവേദന, പനി, തുമ്മൽ എന്നീ രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്ന്​ ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ താരമായ സാഹ ആനന്ദ്​ ബസാർ പരതികയോട്​ പറഞ്ഞു.

ഡൽഹിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സാഹ ഇതോടെ നഗരത്തിൽ തന്നെ തങ്ങും. ഒരു തവണ കൂടി പരിശോധന നടത്തുമെന്നും അതിൽ നെഗറ്റീവായാൽ തിങ്കളാഴ്ചയോടെ താരത്തിന്​ ക്വാറന്‍റീൻ വാസം അവസാനിപ്പിക്കാമെന്നാണ്​ റിപ്പോർട്ടുകൾ.

മുന്‍ ആസ്​ട്രേലിയൻ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ്​ ബാറ്റിങ് കോച്ചുമായ മൈക്ക് ഹസിയും കോവിഡ് നെഗറ്റീവ് ആയ ശേഷം രണ്ടാം ടെസ്റ്റില്‍ പോസിറ്റീവ് ആയിരുന്നു. മേയ്​ നാലിനായിരുന്നു സാഹക്ക്​ ആദ്യം രോഗം സ്​ഥിരീകരിച്ചത്​. ഐ.പി.എല്ലിൽ നിരവധി താരങ്ങൾക്കും സ്റ്റാഫുകൾക്കും രോഗം സ്​ഥിരീകരിച്ചതിന്‍റെ അടിസ്​ഥാനത്തിൽ ടൂർണമെന്‍റ്​ അനിശ്ചിതകാലത്തേക്ക്​ മാറ്റിവെച്ചിരുന്നു. 

Tags:    
News Summary - Wriddhiman Saha covid 19 Positive For Second Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.