Posted On
date_range Updated On
date_range വുമൺസ് പ്രീമിയർ ലീഗ്: മുംബൈക്ക് ജയം
മുംബൈ: വുമൻസ് പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റിന് 190 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഒരു പന്ത് ശേഷിക്കെ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
48 പന്തിൽ പത്ത് ബൗണ്ടറിയും അഞ്ച് സിക്സുമടക്കം പുറത്താകാതെ 95 റൺസെടുത്ത ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ഗുജറാത്തിനായി ബെത് മൂണി (66), ദയാലൻ ഹേമലത (74), ഭാരതി ഫുൽമാലി (21) എന്നിവർ പൊരുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.