വനിത പ്രീമിയർ ലീഗ്: ബാംഗ്ലൂരിന് ആദ്യ ജയം

മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു തോ​ൽ​വി​ക​ൾ​ക്കു​ശേ​ഷം ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്. യു.​പി വാ​രി​യേ​ഴ്സി​നെ അ​ഞ്ചു വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വാ​രി​യേ​ഴ്സ് തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​ക്കു​ശേ​ഷം 19.3 ഓ​വ​റി​ൽ 135 റ​ൺ​സ് നേ​ടി പു​റ​ത്താ​യി. ബാം​ഗ്ലൂ​ർ ര​ണ്ട് ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കെ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം​ക​ണ്ടു. 30 പ​ന്തി​ൽ 46 റ​ൺ​സെ​ടു​ത്ത ക​നി​ക അ​ഹൂ​ജ​യാ​ണ് ടോ​പ് സ്കോ​റ​ർ.

റി​ച്ച ഘോ​ഷ് 31 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. നാ​ല് ഓ​വ​റി​ൽ 16 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി‍യ എ​ല്ലി​സ് പെ​രി​യാ​ണ് ബാം​ഗ്ലൂ​ർ ബൗ​ള​ർ​മാ​രി​ൽ മി​ക​ച്ചു​നി​ന്ന​ത്. വാ​രി​യേ​ഴ്സി​നാ​യി ഗ്രേ​സ് ഹാ​രി​സ് 32 പ​ന്തി​ൽ 46 റ​ൺ​സെ​ടു​ത്തു.

Tags:    
News Summary - WPL 2023: Royal Challengers Bangalore Beat UP Warriorz For First Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.