Posted On
date_range Updated On
date_range വനിത ലോകകപ്പ്: സെപ്. 30 മുതൽ
ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾ ഈ വർഷം സെപ്റ്റംബർ 30 മുതൽ നവംബർ രണ്ട് വരെ നടക്കും. പാകിസ്താൻ ഇന്ത്യയിൽ കളിക്കില്ലെന്ന് അറിയിച്ചതിനാൽ അവരുടെ മത്സരങ്ങൾ ശ്രീലങ്കയിലായിരിക്കും. കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയം പാക് ടീം ഉൾപ്പെടുന്ന കളികൾക്ക് വേദിയാവും.
ഇന്ത്യയിൽ ബംഗളൂരു, ഗുവാഹതി, ഇന്ദോർ, വിശാഖപട്ടണം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ. പാകിസ്താൻ യോഗ്യത നേടുന്ന പക്ഷം ഒരു സെമി ഫൈനലും ഫൈനലും കൊളംബോയിലായിരിക്കും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും ലോകകപ്പിന് വേദിയാവുമെന്ന് റിപോർട്ടുകളുണ്ടായിരുന്നെങ്കിലും പട്ടികയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.