വനിത ട്വന്റി20 പരമ്പര കിരീടവുമായി ഇന്ത്യൻ ടീം
ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ വനിത ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഇംഗ്ലണ്ട് അവസാന പന്തിൽ അഞ്ച് വിക്കറ്റിന് ലക്ഷ്യത്തിലെത്തി. ഇന്ത്യ നേടിയ പരമ്പര ഇതോടെ 3-2ൽ കലാശിച്ചു. ആദ്യമായാണ് ഇംഗ്ലീഷുകാർക്കെതിരായ വനിത ട്വന്റി20 പരമ്പര നേട്ടം.
41 പന്തിൽ 75 റൺസ് നേടിയ ഓപണർ ഷഫാലി വർമയുടെ വെടിക്കെട്ട് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. 37 പന്തിൽ 56 റൺസടിച്ച ഓപണർ ഡാനി വിയാട്ട് ഹോഡ്ജാണ് ആതിഥേയരുടെ ടോപ് സ്കോറർ. അരങ്ങേറ്റ പരമ്പരയിൽതന്നെ പത്ത് വിക്കറ്റ് നേടിയ ഇന്ത്യൻ സ്പിന്നർ ശ്രീ ചരണ പ്ലെയർ ഓഫ് ദ സീരീസായി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കും. ജൂലൈ 16, 19, 22 തീയതികളിലാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.