തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍
നടക്കുന്ന അഖില കേരള വനിത ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ
തിങ്കളാഴ്ച നടന്ന മത്സരം
വനിത ടി20 ക്രിക്കറ്റ്: ഫ്ലാമിങ്ങോ വാരിയേഴ്സിനും ചാമ്പ്യൻസ് എസ്.സിക്കും ജയം
തലശ്ശേരി: തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കോടിയേരി ബാലകൃഷ്ണന് സ്മാരക അഖില കേരള വനിത ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ പാലക്കാട് ഫ്ലാമിങ്ങോ വാരിയേഴ്സ് ഏഴ് വിക്കറ്റിന് എം.ആർ.സി ഹോട്ട് പോട്ടിനെ പരാജയപ്പെടുത്തി.
ഫ്ലാമിങ്ങോ വാരിയേഴ്സ് 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടി വിജയിച്ചു. രണ്ടാമത് മത്സരത്തിൽ ചാമ്പ്യൻസ് എസ്.സി എട്ട് വിക്കറ്റിന് എക്സ്ട്രീം സ്പോർട്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എക്സ്ട്രീം സ്പോർട്സ് 16 ഓവറിൽ 53 റൺസിന് എല്ലാവരും പുറത്തായി. എക്സ്ട്രീം സ്പോർട്സിന് വേണ്ടി സാന്ദ്ര സുരൻ 18 റൺസ് നേടി.
മറുപടിയായി ചാമ്പ്യൻസ് എസ്.സി 8.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് നേടി വിജയിച്ചു. ചൊവ്വാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ് ആലക്കോട് ഹിൽ വാലി സി.സി.യെ നേരിടും. ഉച്ചക്ക് ശേഷം നടക്കുന്ന മത്സരത്തിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് തലശ്ശേരി കിങ്സ് വാലി ക്രിക്കറ്റ് ക്ലബിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.