Posted On
date_range Updated On
date_range വനിത പ്രീമിയർ ലീഗ്: മുംബൈക്ക് ജയം
മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ യു.പി വാരിയേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റ് ചെയ്ത വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടിയിൽ 15 പന്ത് ബാക്കിയിരിക്കെ മുംബൈ രണ്ട് വിക്കറ്റിന് 164ലെത്തി.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 33 പന്തിൽ 53ഉം നട്സിവർ ബ്രണ്ട് 31 പന്തിൽ 45ഉം റൺസുമായി പുറത്താവാതെ നിന്നു. ഓപണർ യാസ്തിക ഭാട്യ 27 പന്തിൽ 42ഉം അടിച്ച് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വാരിയേഴ്സിനായി ക്യാപ്റ്റനും ഓപണറുമായി അലീസ ഹീലി 46 പന്തിൽ 58ഉം തഹ്‍ലിയ മക്ഗ്രാത്ത് 37 പന്തിൽ 50ഉം റൺസ് നേടി. മുംബൈക്കുവേണ്ടി സൈക ഇഷാഖ് മൂന്നും അമേലിയ കേർ രണ്ടും വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.