വനിത ക്രിക്കറ്റ് ലോകകപ്പ്; ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വീണ്ടും തോറ്റ് ഇന്ത്യ

ഹ​മി​ൽ​ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ പി​ന്നെ​യും തോ​റ്റ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ. ക്രി​ക്ക​റ്റ് വ​നി​ത ലോ​ക​ക​പ്പ് ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ തോ​ൽ​വി ചോ​ദി​ച്ചു​വാ​ങ്ങി​യ​ത്. ആ​ദ്യം ബാ​റ്റു ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 260 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ഇ​ന്ത്യ​യു​ടെ മ​റു​പ​ടി ബാ​റ്റി​ങ് 46.4 ഓ​വ​റി​ൽ 198ന് ​അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ, എ​ട്ട് ടീ​മു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. മൂ​ന്നു ക​ളി​ക​ളി​ൽ ര​​ണ്ടു ജ​യ​വു​മാ​യി ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാ​മ​താ​ണ്. ആ​സ്ട്രേ​ലി​യ​യാ​ണ് ഒ​ന്നാ​മ​ത്. 34 റ​ൺ​സ് വി​ട്ടു​ന​ൽ​കി നാ​ലു വി​ക്ക​റ്റു​മാ​യി പൂ​ജ വ​സ്ത്രാ​ക​റും 62 പ​ന്തി​ൽ 71 റ​ൺ​സെ​ടു​ത്ത് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്.

Tags:    
News Summary - Women's Cricket World Cup; India loses to New Zealand again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.