Posted On
date_range Updated On
date_range വില്യംസണിന് ശസ്ത്രക്രിയ; ലോകകപ്പ് നഷ്ടമായേക്കും
വെലിങ്ടൺ: ഐ.പി.എലിൽ ഫീൽഡ് ചെയ്യുന്നതിനിടെ വലത് കാൽമുട്ടിന് പരിക്കേറ്റ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ശസ്ത്രക്രിയക്ക് വിധേയനാകും. താരത്തിന് ഒക്ടോബർ-നവംബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് നഷ്ടമായേക്കും.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് വില്യംസണിന് പരിക്കേറ്റത്. പിന്നാലെ നാട്ടിലേക്ക് തിരിച്ച താരത്തിന്റെ വലത് കാൽമുട്ടിലെ ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗ്മെന്റിന് (എ.സി.എൽ) പൊട്ടലുള്ളതായി സ്കാനിങ്ങിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.